ആരോ വിരൽത്തുമ്പിൽ
മെല്ലെ തലോടി
ഈറൻ നിലാവിന്റെ
ഓളങ്ങൾ പോലെ
താനെ തളിർക്കുന്ന
മോഹ കടമ്പിൽ
കാലങ്ങളായി കാത്തിരിക്കുന്നു ഞാനും
♪
ഒരു മുകിൽ പൂവിന്റെ
ഹൃദയത്തിലുണരും പ്രണയ
രാഗത്തിന്റെ നിസ്വനം കേൾപ്പു
മധു വസന്തം തേടിയെത്തുന്ന കാറ്റിൽ
ഒരു പൂങ്കിനാവിൻ സുഗന്ധം നിറഞ്ഞു
എന്നോർമയിൽ നിൻ മൗനാനുരാഗം
പെയ്യുന്നു സിന്തൂര മേഘങ്ങളായി
എന്നോർമയിൽ നിൻ മൗനാനുരാഗം
പെയ്യുന്നു സിന്തൂര മേഘങ്ങളായി
♪
ഉള്ളം തുടിക്കുന്ന നേരത്തു കൂട്ടായി
വന്നെത്തിടാൻ ഞാൻ
വിളിക്കുന്നു നിന്നെ
ഉള്ളം തുടിക്കുന്ന നേരത്തു കൂട്ടായി
വന്നെത്തിടാൻ ഞാൻ
വിളിക്കുന്നു നിന്നെ
സ്വപ് നങ്ങൾ തുന്നി
ചമച്ചൊരു കൂട്ടിൽ
നിൻ മാറിൽ ഒട്ടി
പതിഞ്ഞൊന്നിരിക്കാൻ
♪
മാരി കറുപ്പും
കൊടും മിന്നലും നിൻ
സ്നേഹ പൊതപ്പായി
മറച്ചങ്ങിരിക്കാൻ
ഞാൻ എൻ കിനാവിൻ
മഴത്തുള്ളിയാലേ നീഹാരഹാരം
കൊരുക്കാം നിനക്കായി
ഞാൻ എൻ കിനാവിൻ
മഴത്തുള്ളിയാലേ നീഹാരഹാരം
കൊരുക്കാം നിനക്കായി
Поcмотреть все песни артиста
Другие альбомы исполнителя