Kishore Kumar Hits

Sajeer Koppam - Paathi Nee Allathe текст песни

Исполнитель: Sajeer Koppam

альбом: Paathi Nee Allathe


പാതി നീയല്ലാതെ നീ എന്നിലില്ലാതെ
ഞാനെന്തിനെന്നേ തിരഞ്ഞീടണം
നിൻ ഓർമ വല്ലാതെ നോവുമ്പോഴല്ലാതെ
ഞാനെന്തിനെന്നേ മറന്നീടണം
തുറന്നിട്ട ജാലക ചില്ലയൊന്നിൽ
നീ ചിറകാട്ടി പറന്നിരിന്നു
നീ മറന്നു പറന്നകന്നു
ഞാൻ മാത്രമാ ചില്ലയിൽ തുടർന്നു
ആരു നീ അറിയില്ലാർക്കു നീ
വാതിൽ പാതിയിൽ ചാരുന്നുവോ
പാതിരാ കനവിൻ പായയിൽ
നിറ നീർ ചോല ഞാൻ നീന്തുന്നതോ
പകൽ പോലെ മുകിൽ മേലേ
ഇനിയും തല ചായ്ക്കും സ്വപ്നങ്ങളേ
അറിയില്ലേ ഇന്നെന്റെ ആർക്കും അറിയാത്ത ദുഖങ്ങളേ
ഇരുൾ വീണ ഇടനാഴിയിൽ ഇന്നും
നീയുണ്ട് മറുപാതിയിൽ
തീരവും തിരയും താരവും
തമ്മിൽ കാണുന്ന യാമങ്ങളിൽ
താരിളം തണുവോൽ തെന്നലിൻ
കൈകൾ താഴിട്ടു പൂട്ടുന്നു നീ
സഖി നിന്നേ സ്വയമുള്ളിൽ
മെല്ലേ പരതുന്ന പകലന്തിയോ
അതിലെന്നും ഞാൻ എന്നേ
താനേ തിരയുബോൾ ഇരുളേന്തിയോ
അഴിവീണ മിഴിവാതിലിൽ
നിന്നെ തിരയുന്നു മറുപാതിയിൽ
പാതി നീയല്ലാതെ നീ എന്നിലില്ലാതെ
ഞാനെന്തിനെന്നേ തിരഞ്ഞീടണം
നിൻ ഓർമ വല്ലാതെ നോവുമ്പോഴല്ലാതെ
ഞാനെന്തിനെന്നേ മറന്നീടണം
തുറന്നിട്ട ജാലക ചില്ലയൊന്നിൽ
നീ ചിറകാട്ടി പറന്നിരിന്നു
നീ മറന്നു പറന്നകന്നു
ഞാൻ മാത്രമാ ചില്ലയിൽ തുടർന്നു

Поcмотреть все песни артиста

Другие альбомы исполнителя

Похожие исполнители