ആ... മഞ്ഞുപെയ്യുന്നൊരു കാലം വന്നു നെല്ലു വിളയുന്ന നേരം എന്റെ പാടത്തിന്റെ ഓരത്ത് തുമ്പി പറന്നൊരു പൊന്നോണം വന്നൊരു നാളിൽ കണ്മുനകൊണ്ടു ഞാൻ കണ്ടേ കള്ളകണ്ണുകളുള്ളൊരു പെണ്ണേ അവൾ കാർകൂന്തൽ അങ്ങുമങ്ങാട്ടി പിന്നെ കള്ളച്ചിരിയോടെ നോക്കി മാതളപ്പൂവിന്റെ തേൻകിനിയുന്നൊരു ചെചുണ്ടു കൊണ്ടവൾ കൊഞ്ഞനം കുത്തുമ്പോൾ ഞാവൽമരത്തിലിരിക്കും പഴങ്ങളും താനെ കൊഴിഞ്ഞു വീഴും ഹേ... ചാമ്പയ്ക്ക ചേലോത്ത ചെക്കൻ കാട്ടു ചെമ്പകപൂവൊത്ത കള്ളൻ അവൻ ചന്തത്തിൽ നോക്കി ചിരിച്ചാൽ ചന്തം ചിന്തിചിതറുന്ന പോലാ. മൂവാണ്ടൻ മാവിന്റെ കൊമ്പത്ത് തൂങ്ങണ മാമ്പഴം കണ്ടു കൊതിച്ചന്നു നീയെന്റെ ചാരത്തു വന്നിട്ടു മാമ്പഴം നോക്കിട്ടു കൊഞ്ചി കുഴഞ്ഞില്ലേ പുളിയനുറുമ്പുള്ള മാവിന്റെ കൊമ്പില് എൻ ചിരി കാണുവാൻ നീയന്നു കേറീട്ട് മാവിന്റെ കൊമ്പത്ത് മാമ്പഴമായൊന്ന് താഴോട്ട് ചാടീലെ വാലുവച്ചുള്ളൊരു പട്ടം നിന്റെ സ്നേഹനിധിയായ പട്ടം അന്നു നിൻ വിരൽതുമ്പത്ത് നൂലിന്മേൽ തൂങ്ങികൊണ്ടു ആടിക്കളിച്ചില്ലേ കണ്മുനകൊണ്ടു ഞാൻ കണ്ടേ കള്ളകണ്ണുകളുള്ളൊരു പെണ്ണേ ചെക്കൻ ചന്തത്തിൽ നോക്കി ചിരിച്ചാൽ ചന്തം ചിന്തിചിതറുന്ന പോലാ. ആരുമറിയാതെ. ആരോരും കാണാതെ മഞ്ഞു വീഴുന്നൊരു രാത്രിയിൽ ഞാൻ വന്നു നിന്നുടെ മേനി തഴുകിതലോടി നിൻ തോളത്തു ചാഞ്ഞീടും പൂക്കളുറങ്ങുമ്പോൾ സന്ധ്യമയങ്ങുമ്പോൾ നിൻമണിച്ചുണ്ടിൽ നിറഞ്ഞുകവിയുന്ന പുഞ്ചിരിമുട്ടിലെ തേനും സുഗന്ധവും എന്നും നുകർന്നീടും കാലങ്ങൾ മാറി മറിഞ്ഞാൽ എന്റെ മോഹങ്ങൾ പൂത്തുവിടർന്നാൽ അന്നു കള്ളകണ്ണുള്ളൊരു പെണ്ണേ നീയെന്നെന്നും എൻ സഖിയായീടും മഞ്ഞുപെയ്യുന്നൊരു മഞ്ഞുപെയ്യുന്നൊരു മഞ്ഞുപെയ്യുന്നൊരു കാലം വന്നു നെല്ലു വിളയുന്ന നേരം എന്റെ പാടത്തിന്റെ ഓരത്ത് തുമ്പി പറന്നൊരു പൊന്നോണം വന്നൊരു നാളിൽ കണ്മുനകൊണ്ടു ഞാൻ കണ്ടേ കള്ളകണ്ണുകളുള്ളൊരു പെണ്ണേ അവൾ കാർകൂന്തൽ അങ്ങുമങ്ങാട്ടി അവൻ കള്ളച്ചിരിയോടെ നോക്കി മാതളപ്പൂവിന്റെ തേൻ കിനിയുന്നൊരു ചെചുണ്ടു കൊണ്ടവൾ കൊഞ്ഞനം കുത്തുമ്പോൾ ഞാവൽമരത്തിലിരിക്കും പഴങ്ങളും താനെ കൊഴിഞ്ഞു വീഴും മഞ്ഞുപെയ്യുന്നൊരു കാലം വന്നു നെല്ലു വിളയുന്ന നേരം എന്റെ പാടത്തിന്റെ ഓരത്ത് തുമ്പി പറന്നൊരു പൊന്നോണം വന്നൊരു നാളിൽ