ചില നേരം മേലെ വാനിൽ തിരശീല മെല്ലെ നീക്കി ചില നേരം മേലെ വാനിൽ തിരശീല മെല്ലെ നീക്കി ചിരി തൂകും നിലാവു പോലെ ചില നേരം ചില നേരം കുളിർ കോരി മനസ്സിൻ താഴ്വാരങ്ങളിൽ ഓർമകളായി വെൺപൂക്കളേ പുലർത്തിയും സൗഹൃദം ♪ ചില നേരം ചേർത്തുനോക്കും പോയകാലത്തിൻ വളപ്പൊട്ടുകൾ ചില നേരം ചേർത്തുനോക്കും പോയകാലത്തിൻ വളപ്പൊട്ടുകൾ മഴപോലപ്പോൾ ചിന്തയിൽ ഉതിരും കളിമഞ്ചാടികൾ മഴപോലപ്പോൾ ചിന്തയിൽ ഉതിരും കളിമഞ്ചാടികൾ ഇന്നും എന്നും പുസ്തകതാളിൽ അന്നു നീ തന്ന മയിൽപീലികൾ ഇന്നും എന്നും പുസ്തകതാളിൽ അന്നു നീ തന്ന മയിൽപീലികൾ ചില നേരം മേലെ വാനിൽ തിരശീല മെല്ലെ നീക്കി ചിരി തൂകും നിലാവു പോലെ ചില നേരം ചില നേരം കുളിർ കോരി മനസ്സിൻ താഴ്വാരങ്ങളിൽ ഓർമകളായി വെൺപൂക്കളേ പുലർത്തിയും സൗഹൃദം