താനേ തിരയുവതാരെ? പാവം നെഞ്ചേ... കരയുവതെന്തെ? അലയും കാറ്റിന്റെ കണ്ണീരിലാണോ നീ അലിയും മഞ്ഞിൻ മണിത്തൂവൽ ആണോ നീ? സ്നേഹമേ താനേ തിരയുവതാരെ? പാവം നെഞ്ചേ... കരയുവതെന്തെ? കാലം താമര നൂലിൽ നിനക്കൊരു പൂവള്ളിയൂഞ്ഞാൽ കിനാവ് തന്നു നീയെൻ മാനസവാതിൽ തുറന്നൊരു ഗാനത്തിനായ് ചെവിയോർത്തു നിന്നു തേങ്ങും ജീവനിൽ നീ ഇടം തേടും കണ്ണുനീർത്തുള്ളി പോലെ താനേ തിരയുവതാരെ? പാവം നെഞ്ചേ... കരയുവതെന്തെ? ദൂരെ കാണും വെളിച്ചം നിനക്കൊരു നാളിൽ വിരുന്നിന് കാത്തുനിന്നു തമ്മിൽ കാണാതെ എങ്ങോ തുടിക്കുന്ന പെണ്ണിൻ മനം പോലെ രാത്രി വന്നു നോവും വീഥിയിൽ നീ വഴി മാറുന്ന വേദന എന്നപോലെ താനേ തിരയുവതാരെ? പാവം നെഞ്ചേ... കരയുവതെന്തേ? അലയും കാറ്റിന്റെ കണ്ണീരിലാണോ നീ അലിയും മഞ്ഞിൻ മണിത്തൂവൽ ആണോ നീ? സ്നേഹമേ താനേ തിരയുവതാരെ? പാവം നെഞ്ചേ... കരയുവതെന്തെ?