Kishore Kumar Hits

M. Jayachandran - May Masam (From "Natturajavu") - Female Vocals текст песни

Исполнитель: M. Jayachandran

альбом: May Masam (From "Natturajavu")


മെയ് മാസം മനസ്സിനുള്ളിൽ
മഴത്തുള്ളിയായ് തുള്ളിത്തുളിയ്ക്കും
ചെറിപ്പൂക്കൾ ചിരിക്കാറ്റിൻ
ചെപ്പു തുറക്കാൻ പമ്മിപ്പറക്കും
കുക്കുക്കു കുയിൽക്കൂട്ടിൽ
തുത്തുത്തു തുയില്പ്പാട്ടിൽ
പറയാൻ മറന്നതെന്തെടോ എടോ (മെയ് മാസം.)
പറന്നു പോകും പ്രണയപ്രാവുകൾ പാട്ടു മീട്ടുന്നു
പുലർ നിലാവേ നിന്നെ ഞാനീ പുതപ്പിൽ മൂടുന്നു
സുറുമ മായും മിഴികളിൽ നീ സൂര്യനാകുന്നു
സൂര്യകാന്തിച്ചെണ്ടുമല്ലിയിൽ ഉമ്മ വയ്ക്കുന്നൂ
കൊച്ചു പിച്ചിക്കരിമ്പേ എൻ മുത്തുത്തരിമ്പേ
പിണങ്ങാതെടോ എടോ (മെയ്മാസം...)
ആപ്പിൾപ്പൂവിൻ കവിളിൽ നുള്ളും ഏപ്രിലാവുന്നൂ
ആമസോൺ നദി നിന്റെ മിഴിയിൽ തെന്നിയൊഴുകുന്നൂ
കാതൽ മാസം കനവിനുള്ളിൽ കവിത മൂളുന്നു
കണ്ണിലെഴുതാൻ മഷിയൊരുക്കാൻ മുകിലുലാവുന്നു
എന്റെ മുല്ലക്കൊടിയേ എൻ മഞ്ഞു തുള്ളിയേ
പിണങ്ങാതെടോ എടോ (മെയ്മാസം...)

Поcмотреть все песни артиста

Другие альбомы исполнителя

Похожие исполнители