പുണ്യദിനമല്ലേ, ഇന്നു നിൻ ജന്മദിനമല്ലേ?
പുണ്യദിനമല്ലേ, ഇന്നു നിൻ ജന്മദിനമല്ലേ?
ആശംസകളുടെ സൗഗന്ധികങ്ങൾ
അനുരാഗിണീ ഞാൻ അർപ്പിക്കട്ടെ?
ഒരു പാടു നിമിഷങ്ങൾ, ദിവസങ്ങൾ, മാസങ്ങൾ സംവത്സരങ്ങളും
ആയുസ്സും ആരോഗ്യസൗഖ്യവുമായി വിരിഞ്ഞിടട്ടെ, നിൻ ജീവിതത്തിൽ
പുണ്യദിനമല്ലേ, ഇന്നു നിൻ ജന്മദിനമല്ലേ?
♪
എന്നിൽ നിറയുന്ന ചൈതന്യമേ,(ആ)
എന്നെ തിരയുന്ന സൗന്ദര്യമേ,(ആ)
എന്നെയുണർത്തുന്ന സംഗീതമേ,(ആ)
എന്നുമെൻ ജീവന്റെ സാരാംശമേ
എന്നിൽ നിറയുന്ന ചൈതന്യമേ
എന്നെ തിരയുന്ന സൗന്ദര്യമേ
എന്നെയുണർത്തുന്ന സംഗീതമേ
എന്നുമെൻ ജീവന്റെ സാരാംശമേ
ഇല്ലെൻ നിഖണ്ടുവിൽ ഒരു വാക്കു പോലും
നിന്നെക്കുറിച്ചിനി ബാക്കിപാടാൻ
സഖീ, നിന്നെക്കുറിച്ചിനി ബാക്കി പാടാൻ
പുണ്യദിനമല്ലേ, ഇന്നു നിൻ ജന്മദിനമല്ലേ?
ധീം ത ന ന, ത ന ന, ധീം ത ന, ത ന ന
ധീം ത ന ന, ത ന ന, ധീം ത ന, ത ന ന
നിന്നെ കണി കണ്ടുണരാൻ ദൈവം തന്നൊരു
സുകൃതമല്ലോ എൻ മിഴികൾ
നിന്നെ പുണരാൻ ദൈവം തന്നൊരു
പുണ്യമല്ലോ എൻ കരങ്ങൾ
നിന്നെ കണി കണ്ടുണരാൻ ദൈവം തന്നൊരു
സുകൃതമല്ലോ എൻ മിഴികൾ
നിന്നെ പുണരാൻ ദൈവം തന്നൊരു
പുണ്യമല്ലോ എൻ കരങ്ങൾ
നിൻ ചെഞ്ചോടികൾ തൻ അരുണിമ നുകരുവാൻ
കൈ വന്ന സൗഭാഗ്യമല്ലോ
സഖീ, സൗഭാഗ്യമല്ലോ എന്റെ ജന്മം
പുണ്യദിനമല്ലേ, ഇന്നു നിൻ ജന്മദിനമല്ലേ?
ആശംസകളുടെ സൗഗന്ധികങ്ങൾ
അനുരാഗിണീ ഞാൻ അർപ്പിക്കട്ടെ?
ഒരു പാടു നിമിഷങ്ങൾ, ദിവസങ്ങൾ, മാസങ്ങൾ, സംവത്സരങ്ങളും
ആയുസ്സും ആരോഗ്യസൗഖ്യവുമായി, വിരിഞ്ഞിടട്ടെ നിൻ ജീവിതത്തിൽ
പുണ്യദിനമല്ലേ, ഇന്നു നിൻ ജന്മദിനമല്ലേ?
Поcмотреть все песни артиста