Kishore Kumar Hits

Redvin - Neeye текст песни

Исполнитель: Redvin

альбом: Neeye


ഓരോ നിലാവിൽ മറയും നീ
മായ മനസ്സിൻ മധുരം നീ
പറയാതെ മറയും ഓമലേ
കണ്മണിയാളേ
ഓരോ കിനാവിൽ തെളിയും നീ
ഓരോ കുളിരായ് എന്നിൽ നീ
പറയാതെ മറയും ഓമലേ
കണ്മണിയാളേ
അകലേ നീ മറയും നേരം പിരിയാതെ വന്നെന്നിൽ
മായാതെ എന്നും എന്നിൽ ചേർന്നീടവേ
ഇരുളാലെ തഴുകും നേരം തണുവായി വന്നെനിൽ
മിഴി ഏതോ നനയും കാറ്റിൻ പ്രണയം നീയേ

ആദ്യമായ് കണ്ടു നിൻ
മനമതിൽ ആഴമായ് ചേരവേ
ഹൃദയം ഓരോ തുള്ളിയായ് മാറവേ
ദൂരേ നിൻ പുഞ്ചിരി
പൊഴിയുമൊരേതോ സന്ധ്യയിൽ
നീ എൻ അരികിൽ ചേർന്ന നാൾ മാഞ്ഞുവോ
അകലേ നീ മറയും നേരം പിരിയാതെ വന്നെന്നിൽ
മായാതെ എന്നും എന്നിൽ ചേർന്നീടവേ
ഇരുളാലെ തഴുകും നേരം തണുവായി വന്നെനിൽ
മിഴി ഏതോ നനയും കാറ്റിൻ പ്രണയം നീയേ

Поcмотреть все песни артиста

Другие альбомы исполнителя

Похожие исполнители