Kaithapram - Neeyoru Puzhayayi (From “Thilakkam”) текст песни
Исполнитель:
Kaithapram
альбом: Kaithapram And Kaithapram Vishwanathan Hits
നീയൊരു പുഴയായ് തഴുകുമ്പോള്
ഞാന് പ്രണയം വിടരും കരയാകും
നീയൊരു പുഴയായ് തഴുകുമ്പോള്
ഞാന് പ്രണയം വിടരും കരയാകും
കനക മയൂരം നീയാണെങ്കില്
മേഘ കനവായ് പൊഴിയും ഞാന്
നീയൊരു പുഴയായ് തഴുകുമ്പോള്
ഞാന് പ്രണയം വിടരും കരയാകും
ഇല പൊഴിയും ശിശിര വനത്തില്
നീ അറിയാതൊഴുകും കാറ്റാകും
നിന് മൃദു വിരലിന് സ്പര്ശം കൊണ്ടെന്
പൂമരമടിമുടി തളിരണിയും
ശാരദ യാമിനി നീയാകുമ്പോള്
യാമക്കിളിയായി പാടും ഞാന്
ഋതുവിന് ഹൃദയം നീയായ് മാറും
പ്രേമ സ്പന്ദനമാകും ഞാന്
നീയൊരു പുഴയായ് തഴുകുമ്പോള്
ഞാന് പ്രണയം വിടരും കരയാകും
കുളിര് മഴയായ് നീ പുണരുമ്പോള്
പുതുമണമായ് ഞാന് ഉയരും
മഞ്ഞിന് പാദസരം നീ അണിയും
ദള മര്മരമായ് ഞാന് ചേരും
അന്നു കണ്ട കിനാവിന് തൂവല്
കൊണ്ട് നാമൊരു കൂടണിയും
പിരിയാന് വയ്യാ പക്ഷികളായ് നാം
തമ്മില് തമ്മില് കഥ പറയും
നീയൊരു പുഴയായ് തഴുകുമ്പോള്
ഞാന് പ്രണയം വിടരും കരയാകും
കനക മയൂരം നീയാണെങ്കില്
മേഘ കനവായ് പൊഴിയും ഞാന്
നീയൊരു പുഴയായ് തഴുകുമ്പോള്
ഞാന് പ്രണയം വിടരും കരയാകും
Поcмотреть все песни артиста
Другие альбомы исполнителя