Kishore Kumar Hits

Manjari - Onninumallathe (From “Novel”) текст песни

Исполнитель: Manjari

альбом: Manjari Birthday Special Songs


ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം
എനിക്കെപ്പോഴോ തോന്നിയൊരിഷ്ടം
ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം
എനിക്കെപ്പോഴോ തോന്നിയൊരിഷ്ടം
രാഗമായ് അതു താളമായ്
നീയെനിക്കാത്മാവിൻ ദാഹമായ്
ശൂന്യമാമെൻ ഏകാന്തതയിൽ പൂവിട്ടൊരനുരാഗമായ്
നീയൊരു സ്നേഹവികാരമായീ
ഒന്നിനുമല്ലാതെ
ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം
എനിക്കെപ്പോഴോ തോന്നിയൊരിഷ്ടം

മനസ്സിലെ നവരത്ന വിളക്കിൽ നീ കൊളുത്തി
മധുരസ്മരണ തൻ തിരികൾ
മനസ്സിലെ നവരത്ന വിളക്കിൽ നീ കൊളുത്തി
മധുരസ്മരണ തൻ തിരികൾ
അഭിലാഷങ്ങളെ സുരഭിലമാക്കും
സുഗന്ധ കർപ്പൂര തിരികൾ
സുഗന്ധ കർപ്പൂര തിരികൾ
ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം
എനിക്കെപ്പോഴോ തോന്നിയൊരിഷ്ടം

വെളിച്ചം വീണ്ടും വാതിൽ തുറന്നൂ
വസന്തം വന്നു വിടർന്നൂ
വെളിച്ചം വീണ്ടും വാതിൽ തുറന്നൂ
വസന്തം വന്നു വിടർന്നൂ
എന്നിലെയെന്നെ ചുംബിച്ചുണർത്തീ
എനിക്കു പ്രിയമാം നിൻ ഗാനം
എനിക്കു പ്രിയമാം നിൻ ഗാനം
ഒന്നിനുമല്ലാതെ
എനിക്കെപ്പോഴോ തോന്നിയൊരിഷ്ടം

Поcмотреть все песни артиста

Другие альбомы исполнителя

Похожие исполнители