Viswajith - Pularippoo текст песни
Исполнитель:
Viswajith
альбом: Sathyam Paranja Viswasikkuvo (Original Motion Picture SoundTrack)
പുലരിപ്പൂ പോലെ ചിരിച്ചും
പുഞ്ചപ്പാടക്കാറ്റു വിതച്ചും
നീയെൻ്റെ കൂടെച്ചേർന്നു കളിച്ചു നടന്നില്ലേ
നീയെൻ്റെ തൂവൽച്ചേലയുലച്ചു കടന്നില്ലേ
പുലരിപ്പൂ പോലെ ചിരിച്ചും
പുഞ്ചപ്പാടക്കാറ്റു വിതച്ചും
നീയെൻ്റെ കൂടെച്ചേർന്നു കളിച്ചു നടന്നില്ലേ
നീയെൻ്റെ തൂവൽച്ചേല ഉലച്ചു കടന്നില്ലേ
♪
അന്തിക്ക് വഴികൾ തെളിച്ചും
സീമന്തത്തിൽ ചുണ്ട് വരച്ചും
നീയെൻ്റെ ശ്വാസക്കാറ്റു പകുത്തു കുളിർന്നില്ലേ
അന്തിക്ക് വഴികൾ തെളിച്ചും
സീമന്തത്തിൽ ചുണ്ട് വരച്ചും
നീയെൻ്റെ ശ്വാസക്കാറ്റു പകുത്തു കുളിർന്നില്ലേ
മിഴിയിലയിൽ നോവിൻ മഞ്ഞു പൊഴിച്ചു പുണർന്നില്ലേ
മിഴിയിലയിൽ നോവിൻ മഞ്ഞു പൊഴിച്ചു പുണർന്നില്ലേ
പുലരിപ്പൂ പോലെ ചിരിച്ചും
പുഞ്ചപ്പാടക്കാറ്റു വിതച്ചും
നീയെൻ്റെ കൂടെച്ചേർന്നു കളിച്ചു നടന്നില്ലേ
നീയെൻ്റെ തൂവൽച്ചേല ഉലച്ചു കടന്നില്ലേ
♪
ഇനിയെന്നിൽ സ്വപ്നമുല്ല പടർത്തില്ലെന്നറിയാം
പനിമതിയായ് സ്നേഹനിലാവ് പൊഴിക്കില്ലെന്നറിയാം
ഇനിയെന്നിൽ സ്വപ്നമുല്ല പടർത്തില്ലെന്നറിയാം
പനിമതിയായ് സ്നേഹനിലാവ് പൊഴിക്കില്ലെന്നറിയാം
ഉലയുന്നെൻ പ്രണയച്ചില്ല
കൊഴിയുന്നനുരാഗപ്പൂക്കൾ
നീയതിനെ നാരിൽ ചേർത്തു കൊരുക്കില്ലെന്നറിയാം
എൻ പാട്ടിനു നിൻ്റെ തംബുരു മീട്ടില്ലെന്നറിയാം
♪
രാവായാൽ നിഴലും കൂടെ പോരില്ലെന്നറിയാം
പേമഴയിൽ നീയെൻ കൂടെ ചേരില്ലെന്നറിയാം
രാവായാൽ നിഴലും കൂടെ പോരില്ലെന്നറിയാം
പേമഴയിൽ നീയെൻ കൂടെ ചേരില്ലെന്നറിയാം
നെഞ്ചത്തെ പ്രാവിൻ കുറുകൽ
അമ്പിൻമുനയാലെ നിലച്ചാൽ
നീയതിനെ മാറിൽ ചേർത്തു വിതുമ്പില്ലെന്നറിയാം
നീ ചൊല്ലും കഥയിൽ പോലും ഞാനില്ലെന്നറിയാം
പുലരിപ്പൂ പോലെ ചിരിച്ചും
പുഞ്ചപ്പാടക്കാറ്റു വിതച്ചും
നീയെൻ്റെ കൂടെച്ചേർന്നു കളിച്ചു നടന്നില്ലേ
നീയെൻ്റെ തൂവൽച്ചേല ഉലച്ചു കടന്നില്ലേ
Поcмотреть все песни артиста
Другие альбомы исполнителя