വരിക വരിക സഹജരെ സഹന സമര സമയമായി
കരളുറച്ചു കൈകൾ കോർത്ത് കാൽനടയ്ക്കു പോക നാം
♪
വരിക വരിക സഹജരെ സഹന സമര സമയമായി
കരളുറച്ചു കൈകൾ കോർത്ത് കാൽനടയ്ക്കു പോക നാം
(വരിക വരിക സഹജരെ, സഹജരെ)
(വരിക വരിക സഹജരെ, സഹജരെ)
ബ്രിട്ടനെ വിരട്ടുവിൻ ചാട്ടമൊക്കെ മാറ്റുവിൻ
ദുഷ്ടനീതി വിഷ്ടപത്തിലോട്ടുമെ നിലച്ചിടാ
(വരിക വരിക സഹജരെ, സഹജരെ)
(വരിക വരിക സഹജരെ, സഹജരെ)
♪
എത്ര നാളിങ്ങടിമയായ് കിടക്കണം സഖാക്കളേ
(എത്ര നാളിങ്ങടിമയായ് കിടക്കണം സഖാക്കളേ)
പുത്ര പൗത്രരെങ്കിലും സ്വതന്ത്രരായി വരേണ്ടയോ
(പുത്ര പൗത്രരെങ്കിലും സ്വതന്ത്രരായി വരേണ്ടയോ)
ഗതഭയം ചരിക്ക നാം ഗരുഡ തുല്യ വേഗരായ്
സഹഗമിക്ക സഹഗമിക്ക സഹഗമിക്ക ധീരരെ
ധീരരേ... ധീരരേ
♪
എത്രപേർ രണത്തിലാണ്ടു മൃത്യുവേറ്റിടുന്നു നാം
(എത്രപേർ രണത്തിലാണ്ടു മൃത്യുവേറ്റിടുന്നു നാം)
തത്ര ചെന്ന് സത്യയുദ്ധമിക്ഷണം ജയിക്കണം
(തത്ര ചെന്ന് സത്യയുദ്ധമിക്ഷണം ജയിക്കണം)
വെടികളടികളിടികളൊക്കെ വന്നു മേത്തു കൊള്ളുകിൽ
പൊടി തുടച്ചു ചിരിച്ചിരിച്ചു മാറു കാട്ടി നിൽക്കണം
ധീരരേ... ധീരരേ
♪
ശക്തിയില്ല തോക്കുമില്ല എങ്കിലും കരങ്ങളിൽ
(ശക്തിയില്ല തോക്കുമില്ല എങ്കിലും കരങ്ങളിൽ)
രക്തമുള്ള നാൾ വരെ നമുക്കു യുദ്ധമാടണം
(രക്തമുള്ള നാൾ വരെ നമുക്കു യുദ്ധമാടണം)
തത്ര തോക്കു കുന്ത മീട്ടിയൊന്നുമില്ലെങ്കിലും
ശത്രു തോറ്റു മണ്ടിടുന്നതെത്രയെത്ര അത്ഭുതം
ധീരരേ... ധീരരേ
Поcмотреть все песни артиста
Другие альбомы исполнителя