പനയോലയിലൊരു കുടിലാണേ
ഭവനങ്ങളിലത് നിധിയാണേ
പടിവാതില് ചെറുതടിയാണേ
നബിതങ്ങടെ പൂങ്കുടിലാണേ
കനിവാം നബിയോരുടെ ഇരപകലുകൾകണ്ടേ
ഖൈറാം സ്വഹബോരുടെ ഇടപെടലുകൾകണ്ടേ
അതുകേട്ട് സിദ്ധീഖിൻ വിളിയാളം
യാ. റസൂലേ
അതൃപ്പപൂവാം ബിലാലിൻ സ്വരനാദം
യാ. റസൂലേ
പനയോലയിലൊരു കുടിലാണേ
ഭവനങ്ങളിലത് നിധിയാണേ
പടിവാതില് ചെറുതടിയാണേ
നബിതങ്ങടെ പൂങ്കുടിലാണേ
ഒരു നാരിൻ അടയാളം തിരുമേനിയിൽ
പടർന്ന ദിനമിൽ തളർന്നുതകർന്ന വീടാണത്
ഒരു രാവിൽ പശിയാലെ തിരുനൂറര്
തിരിഞ്ഞും മറിഞ്ഞും കിടന്നമണ്ണിന്റെ കൂടാണത്
ഉറങ്ങുന്നനേരം ഉണർത്താത്തവീടാ
ഉടയാടയൊന്നും ഉടയ്ക്കാത്തകൂടാ
ഇത്തിരിനേരമില്ലങ്കിൽ പിന്നെ കാണാത്തൊരുവ്യഥയാ
ചിത്തിരപ്പൂമുഖം ചേർക്കാൻ ആ പനവീടിനും കൊതിയാ
ചിരിക്കുന്ന നബിയോരെ മഴവില്ലിൽ തെളിയുന്ന
മുത്ത് പതിച്ചൊരു ചുവരാണാ ഭാഗ്യക്കൂട്
മുത്ത് പതിച്ചൊരു ചുവരാണാ ഭാഗ്യക്കൂട്
പനയോലയിലൊരു കുടിലാണേ
ഭവനങ്ങളിലത് നിധിയാണേ
പടിവാതില് ചെറുതടിയാണേ
നബിതങ്ങടെ പൂങ്കുടിലാണേ
പനിയായ് റസൂലിന്റെ ചൂടേറ്റ ഗേഹം
മലക്കുൽ മൗത്തിന്റെ വരവ് കണ്ടപ്പോൾ കിടുങ്ങീ വേഗം
പതിയെ പിടിക്കെൻ റസൂലെന്നനാദം
മനസിൽ പറഞ്ഞ് മലരാംമുത്തിനെ നോക്കിയനേരം
ഉലയാത്ത ഉമറും ഉടയുന്ന കണ്ടു
ഉടലായ മകളും ഉരുകുന്ന കണ്ടു
മെത്തയും കട്ടിലുമില്ലാത്തൊരു രാജാവിൻ വീടാ
മൊത്തത്തിൽ പൊട്ടിയ തോൽപാത്രമിൽ കഴിഞ്ഞൊരു കൂടാ
വിതുമ്പുന്ന നബിയോരെ
തുളുമ്പുന്ന മിഴിനീരെ
ഒപ്പിയെടുത്തൊരു ചുവരാണാ സ്വർഗകൂട്
ഒപ്പിയെടുത്തൊരു ചുവരാണാ സ്വർഗകൂട്
പനയോലയിലൊരു കുടിലാണേ
ഭവനങ്ങളിലത് നിധിയാണേ
പടിവാതില് ചെറുതടിയാണേ
നബിതങ്ങടെ പൂങ്കുടിലാണേ
കനിവാം നബിയോരുടെ ഇരപകലുകൾകണ്ടേ
ഖൈറാം സ്വഹബോരുടെ ഇടപെടലുകൾ കണ്ടേ
അതുകേട്ടു സിദ്ധീഖിൻ വിളിയാളം
യാ. റസൂലേ
അതൃപ്പപൂവാം ബിലാലിൻ സ്വരനാദം
യാ. റസൂലേ
പനയോലയിലൊരു കുടിലാണേ
ഭവനങ്ങളിലത് നിധിയാണേ
പടിവാതില് ചെറുതടിയാണേ
നബിതങ്ങടെ പൂങ്കുടിലാണേ
Поcмотреть все песни артиста
Другие альбомы исполнителя